കെജ്‌രിവാളിന് നേര്‍ക്ക് മുളകുപൊടി ആക്രമണം; സംഭവം ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ - പിന്നില്‍ ബിജെപിയെന്ന് ആം ആദ്മി

കെജ്‌രിവാളിന് നേര്‍ക്ക് മുളകുപൊടി ആക്രമണം; സംഭവം ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ - പിന്നില്‍ ബിജെപിയെന്ന് ആം ആദ്മി

  aravind kejriwal , chilli powder , police , delhi , അരവിന്ദ് കെജ്‌രിവാള്‍ , മുളകുപൊടി ആക്രമണം , പൊലീസ് , തെരഞ്ഞെടുപ്പ് ,
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 20 നവം‌ബര്‍ 2018 (17:27 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടി ആക്രമണം. ഡല്‍ഹി സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിലാണ് സംഭവം. സംഭവത്തില്‍ അനില്‍ കുമാര്‍ ഹിന്ദുസ്ഥാനി എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

ഉച്ചഭക്ഷണം കഴിക്കാനായി കെജ്‌രിവാള്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സന്ദര്‍ശകര്‍ക്ക് അനുവദിച്ച സ്ഥലത്ത് നിന്ന അനില്‍ കുമാര്‍ കൈയില്‍ കരുതിയിരുന്ന മുളകുപൊടി മുഖ്യമന്ത്രിക്ക് നേര്‍ക്ക്
വലിച്ചെറിയുകയായിരുന്നു. സിഗരറ്റ് പാക്കറ്റിനുള്ളില്‍ മുളകുപൊടി നിറച്ചാണ് ഇയാള്‍ എത്തിയത്.

ആക്രമണത്തില്‍ കെജ്‌രിവാളിന്റെ കണ്ണട തകര്‍ന്നു. മുളകുപൊടി എറിഞ്ഞ അനില്‍ ഡല്‍ഹി സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ് ആരോപിച്ചു. ആർക്കും സെക്രട്ടേറിയറ്റിൽ കയറിവന്ന് മുഖ്യമന്ത്രിയെ ആക്രമിക്കാവുന്ന നില സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പും കെജ്‌രിവാളിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഷിയെറിഞ്ഞും, ചെരുപ്പ് എറിഞ്ഞും മുഖത്തടിച്ചും അദ്ദേഹത്തെ ആക്രമിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :