നാലാം ദിവസവും ആളൊഴിഞ്ഞ് സന്നിധാനം, 50 കെ‌എസ്‌ആർ‌ടിസി ബസുകൾ സർവീസ് നിർത്തി; തീർത്ഥാടകർ കുറവ്

അപർണ| Last Modified ചൊവ്വ, 20 നവം‌ബര്‍ 2018 (08:35 IST)
മണ്ഡലകാലത്തിന്റെ നാലാം ദിവസമായ ഇന്നും ആളൊഴിഞ്ഞ് സന്നിധാനം. മുൻ‌വർഷങ്ങളിലെ കണക്കുകളെടുത്ത് നോക്കുകയാണെങ്കിൽ ഗണ്യമായ കുറവ് തീർത്ഥാടകരിൽ കാണാനാകും. 8000 പേർ മാത്രമാണ് ആദ്യ നാലുമണിക്കൂറിൽ മലകയറിയത്. മുൻവർഷങ്ങളിൽ മണിക്കൂറിൽ പതിനായിരത്തിലധികം പേർ മലകയറിയിരുന്നു.

അതേസമയം, കെഎസ്ആർടിസിയുടെ നിലയ്ക്കൽ – പമ്പ ബസുകൾ സർവീസ് നിർത്തി. 310 ബസുകളിൽ 50 എണ്ണത്തിന്റെ സർവീസ് നിർത്തിവച്ചു. തീർത്ഥാടകർ കുറവായതിനാലാണ് ബസ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചത്.

അതോടൊപ്പം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതൃസംഘവും ഇന്ന് സന്ദര്‍ശിക്കും. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും പൊലീസ് നിയന്ത്രണങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവരുടെ മലകയറ്റം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :