റാഞ്ചി|
VISHNU.NL|
Last Modified ബുധന്‍, 18 ജൂണ്‍ 2014 (10:17 IST)
കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് കച്ചവടലക്ഷ്യം മാത്രമാണുല്ലതെന്ന പരാമര്‍ശവുമായി ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടീകളെ കേരളത്തിലേക്ക് കടത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ജാര്‍ഖണ്ഡ് അന്വേഷണം നടത്തിയത്.
ജാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണറാണ് അന്വേഷണം നടത്തി മുഖ്യമന്ത്രി ഹേമന്ത് റിപ്പോര്‍ട്ട് നല്‍കിയത്.
സര്‍ക്കാറിന്റെ ഗ്രാന്റ് കിട്ടുന്നതിനായായും വിദേശങ്ങളില്‍ നിന്ന് പണം തട്ടുന്നതിനായുമാണ്
അനാഥാലയങ്ങളുടെ നടത്തിപ്പുകാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുക്കം അനാഥാലയത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കേരളത്തിലേക്ക് രേഖകളില്ലാതെ ജാര്‍ഖണ്ഡില്‍ നിന്നും എത്തിച്ച കുട്ടികളെ വിവാദങ്ങളെ തുടര്‍ന്ന് മടക്കി അയിച്ചിരുന്നു. പ്രശ്നം ഇരു സംസ്ഥാനങ്ങളിലും ചര്‍ച്ചാ വിഷയം ആയതിനെതുടര്‍ന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ആവശ്യപ്പെട്ടത്.