പ്രായപൂർത്തിയാകാത്ത സഹോദരിയ്ക്ക് കല്യാണം, വിവാഹം നടത്തരുതെന്ന അപേക്ഷയുമായി യുവാവ് കോടതിയിൽ

പിതാവ് നിർബന്ധപൂർവ്വം വിവാഹം നടത്താൻ ശ്രമിക്കുന്നുവെന്നാണ് യുവാവിന്റെ പരാതി

ചെന്നൈ| aparna shaji| Last Modified വ്യാഴം, 30 ജൂണ്‍ 2016 (14:17 IST)
പ്രായപൂർത്തിയാകാത്ത സഹോദരിയ്ക്ക് വിവാഹം ഉറപ്പിച്ചതിനെതിരെ പരാതിയുമായി സഹോദരൻ
കോടതിയിൽ. ഡിണ്ടിഗൽ ജില്ലയിലെ ഗുസിലിയംപാറ സ്വദേശി എസ് വെങ്കടേശൻ ആണു സഹോദരിക്കുവേണ്ടി പരാതിയുമായി കോടതിയിൽ എത്തിയിരിക്കുന്നത്.

പിതാവ് നിർബന്ധപൂർവ്വം സഹോദരിയെ വിവാഹം കഴിപ്പിച്ചയക്കാൻ ശ്രമിക്കുകയാണെന്നും പെൺകുട്ടിയ്ക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നുമായിരുന്നു വെങ്കടേശന്റെ പരാതിയിൽ വ്യക്തമാക്കുന്ന കാര്യം. കേസ് പരിഗണിക്കവെ മാതൃസഹോദരിയ്ക്കൊപ്പം പോകാനാണു തന്റേയും സഹോദരിയുടെയും തീരുമാനമെന്ന് വെങ്കിടേശ് പറഞ്ഞു.

എന്നാൽ, പെൺകുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്തില്ലെന്ന് പിതാവ് കോടതിയിൽ പറഞ്ഞുവെങ്കിലും സഹോദരനും സഹോദരിയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി മധുര ബഞ്ചിലെ ജസ്റ്റിസ് എസ് വിമല നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താനായുള്ള ഒരു ശ്രമവും നടത്തരുതെന്നും പിതാവിന് കോടതി മുന്നറിയിപ്പ് നൽകി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :