കൊടും വളവില്‍ പൊലീസിന്റെ വാഹന പരിശോധന: രക്ഷപ്പെടാനായി അമിതവേഗതയില്‍ ബൈക്ക് ഓടിച്ച യുവാവ് കാറിടിച്ച് മരിച്ചു

പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനായി നിര്‍ത്തിയിട്ട തടി ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ചു

പത്തനംതിട്ട, അപകടം, കാര്‍, ബൈക്ക്, പൊലീസ്, മരണം pathanamthitta, bike accident, police, car accident, death
പത്തനംതിട്ട| സജിത്ത്| Last Modified വ്യാഴം, 30 ജൂണ്‍ 2016 (11:44 IST)
പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനായി നിര്‍ത്തിയിട്ട തടി ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ചു. തിരുവല്ല ഇടിഞ്ഞില്ലത്തിന് സമീപത്തായാണ് അപകടം നടന്നത്.

പെരിങ്ങര സ്വദേശി സതീശനാണ് മരിച്ചത്. ഇടിഞ്ഞില്ലത്തിന് സമീപമുള്ള കൊടും വളവില്‍ പൊലീസ് വാഹന പരിശോധന നടക്കുന്നതു കണ്ടതിനെതുടര്‍ന്ന് രക്ഷപ്പെടുന്നതിനായി നിര്‍ത്തിയിട്ടിരുന്ന് ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ലോറി ഡ്രൈവറെ ഇടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു ബൈക്ക് കാറില്‍ ഇടിച്ചത്. ലോറി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഈ വളവില്‍ വച്ച് പൊലീസ് നടത്തുന്ന വാഹന പരിശോധനക്കെതിരെ ഇതിനു മുമ്പും നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :