ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 29 ജൂണ്‍ 2016 (20:25 IST)
ഡൽഹിയിൽ പതിനേഴുകാരിയെ രണ്ടംഗ സംഘം മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു. ഞായറാഴ്ച വൈകിട്ട് കിഴക്കൻ ഡൽഹിയിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. ഒരു വീട്ടിൽ ജോലി നോക്കുന്ന പെൺകുട്ടിക്ക് സകൂളിൽ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ടംഗ സംഘം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ജോലി വാഗ്ദാനം ചെയ്ത ശേഷം പെൺകുട്ടിയെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ട് പോയ സംഘത്തിലൊരുവന്‍ ഇൻറർവ്യൂ ചെയ്യാനെന്ന വ്യാജേന ഒരു മുറിയിലേക്ക് കൊണ്ട് പോവുകയും സ്കൂളിലെ സെക്യൂരിറ്റി ഗാർഡുമായി ചേർന്ന് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് ഇരുവരും ഓടി രക്ഷപ്പെട്ടു. സംഭവം വീട്ടിൽ അറിയിച്ച പെൺകുട്ടി മാതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.