പഴകിയ ഭക്ഷണം: മൂവാറ്റുപുഴയിൽ എട്ടു ഹോട്ടലുകൾക്ക് നോട്ടീസ്

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 11 മെയ് 2022 (17:13 IST)
മൂവാറ്റുപുഴ: ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയതുമായി ബന്ധപ്പെട്ടു എട്ടു ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ പഴകിയ ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത്.

ഇതിൽ മൂന്നു കടകളിൽ നിന്നാണ് ഭക്ഷ്യ യോഗ്യം അല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. അതേസമയം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് കണ്ടതിനെ തുടർന്നാണ് എട്ടു ഹോട്ടലുകൾക്കും അധികൃതർ നോട്ടീസ് നൽകിയതും. വരും ദിവസങ്ങളിലും ശക്തമായ രീതിയിൽ പരിശോധന തുടരുമെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :