മാസ്‌ക്കിട്ട് നടക്കാന്‍ ഇറങ്ങി രജനി , ചിത്രം വൈറലായി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 മെയ് 2021 (14:49 IST)

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. മാസ്‌ക് ധരിച്ച് നടക്കാനിറങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

ചാരനിറത്തിലുള്ള ടി-ഷര്‍ട്ടും വെളുത്ത നിറത്തിലുള്ള മാസ്‌ക്കും ബ്ലൂടൂത്ത് ഹെഡ്ഫോണും ധരിച്ചാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നടനെ കാണാനായത്.

മെയ് 17 ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ രജനി സംഭാവന ചെയ്തിരുന്നു.എം കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് തുക കൈമാറിയത്.

അണ്ണാത്തെ ഒരു മാസത്തെ ഹൈദരാബാദ് ഷെഡ്യൂള്‍ അടുത്തിടെയാണ് രജനി പൂര്‍ത്തിയാക്കിയത്.ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിയ്ക്ക് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :