ചെന്നൈ|
സജിത്ത്|
Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (08:46 IST)
ഗിന്നസ് റെക്കോര്‍ഡ് നിറവില്‍ പ്രശസ്ത പിന്നണി ഗായിക പി സുശീല. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ് റെക്കോര്‍ഡാണ് പി സുശീലയ്‌ക്ക് ലഭിച്ചത്. ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ് സുശീല മറികടന്നത്. ആറു പതിറ്റാണ്ടിനിടയില്‍ മലയാളം, ഹിന്ദി, ബംഗാളി, ഒറിയ, സംസ്‌കൃതം, തുളു, സിംഹളീസ് ഭാഷകളിലായി 17,695 പാട്ടുകളാണ്
പി സുശീല ഇതുവരെ പാടിയിട്ടുള്ളത്.
മലയാളത്തില്‍ മാത്രം 916 ഗാനങ്ങള്‍ പി സുശീല പാടിയിട്ടുണ്ട്. 11,000 പാട്ടുകള്‍ പാടിയ ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ് പി സുശീല മറികടന്നത്. ആന്ധ്ര സ്വദേശിനിയായ സുശീല 1960 ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ് ഗാനാലാപന രംഗത്തേക്ക് കടന്നുവരുന്നത്. അഞ്ചു തവണ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. വിവിധ സംസ്‌ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങളും സുശീലക്ക് ലഭിച്ചു. 2008 ല്‍ പത്മഭൂഷന്‍ നല്‍കി സുശീലയെ രാജ്യം ആദരിച്ചു.