ചെന്നൈ - എറണാകുളം, ചെന്നൈ - മംഗലാപുരം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും മംഗലാപുരത്തേക്കും പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ ദക്ഷിണ റയില്‍വേ തീരുമാനിച്ചു.

കൊച്ചി, ചെന്നൈ, മംഗലാപുരം, ട്രെയിന്‍, ഏപ്രില്‍ 7 kochi, chennai, mangalore, train, april 7
കൊച്ചി| Sajith| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (11:02 IST)
അവധിക്കാലം തുടങ്ങുന്നതിന്‍റെ മുന്നോടിയായുള്ള തിരക്ക്
കണക്കിലെടുത്ത് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും മംഗലാപുരത്തേക്കും പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ ദക്ഷിണ റയില്‍വേ തീരുമാനിച്ചു. ഇതനുസരിച്ച് ഏപ്രില്‍ 7 ന് വൈകിട്ട് 06.20 ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന സ്പെഷ്യല്‍ അടുത്ത ദിവസം രാവിലെ 07.40 ന് എറണാകുളത്തെത്തും. കേരളത്തില്‍ പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.

ഇതു കൂടാതെ ഏപ്രില്‍ 7 നു തന്നെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന പ്രത്യേക നിരക്കിലുള്ള സ്പെഷ്യല്‍ ട്രെയിന്‍ അടുത്ത ദിവസം രാവിലെ 05.15 ന് മംഗലാപുരത്തെത്തും. തിരിച്ച് ഏപ്രില്‍ 8 ന് രാവിലെ 10.45 നു മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന സ്പെഷ്യല്‍ 9 ന് പുലര്‍ച്ചെ 03.00 മണിക്ക് ചെന്നൈയിലെത്തും.

കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഈ വണ്ടിക്ക് സ്റ്റോപ്പുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :