അനുബന്ധ വാര്‍ത്തകള്‍
- ചുണങ്ങിനെ ഇല്ലാതാക്കും ഈ നാട്ടുവിദ്യകൾ അറിയൂ !
- ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാർ റദ്ദാക്കി ഇന്ത്യൻ റെയിൽവേ
- ഒന്നാം ലോകമഹായുദ്ധത്തില്‍ അമേരിക്കയില്‍ മരിച്ചവരെക്കാള്‍ കൂടുതല്‍ പേര് കൊവിഡുമൂലം മരിച്ചു
- നായകനെന്ന നിലയിൽ സച്ചിൻ വിജയിച്ചില്ല, കാരണം തുറന്നുപറഞ്ഞ് മുൻ പരിശീലകൻ
- ടോയ്ലെറ്റ് ഫ്ലഷ് ചെയ്യുമ്പോൾ കൊവിഡ് വൈറസ് പടരാൻ സാധ്യതയെന്ന് പഠന റിപ്പോർട്ട്
കുളിമുറി ദൃശ്യങ്ങള്‍ കാട്ടി ഭയപ്പെടുത്തി; മനോവിഷമത്താല്‍ പത്താം ക്ലാസുകാരി സ്വയം തീകൊളുത്തി മരിച്ചു
സമീപവാസികളായ യുവാക്കള്‍ കുളിമുറി ദൃശ്യങ്ങള്‍ കാട്ടി ഭയപ്പെടുത്തിയതിനെ തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി മരിച്ചു. വെല്ലൂര്‍ തൂത്തിപ്പെട്ട് സ്വദേശിയായ പെണ്‍കുട്ടിയാണ് ആത്മഹത്യചെയ്തത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി പെണ്‍കുട്ടി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇത് നാട്ടുകാര്‍ കാണുകയും ഉടന്‍ തന്നെ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടി പ്രതികളെ കുറിച്ചുള്ള മൊഴി പൊലീസിനു നല്കി. ഇതേതുടര്‍ന്ന് സമീപവാസികളായ ഗണപതി(19), ആകാശ്(22) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത പതിനേഴുകാരനുമാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവൈനല്‍ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റുരണ്ടുപേരെയും റിമാന്റു ചെയ്തു.