വില്യത്തിന് സ്ത്രീകളുടെ ‘നഗ്ന’ പിന്തുണ!

ലണ്ടന്‍| VISHNU.NL| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (14:17 IST)
ബ്രിട്ടന്‍ രാജകുമാനായ വില്യത്തിന് സ്ത്രീകള്‍ നഗ്നരായി പിന്തുണ ന്നല്‍കി. ഒരേഗ്രാമത്തിലുള്ള വിവിധ പ്രായത്തിലുള്ള സ്ത്രീകളാണ് വില്യത്തിനു വേണ്ടി തുണിയഴിച്ചത്. വില്യം ജോലി നോക്കുന്ന ഈസ്റ്റ് ആംഗ്ലിക്കന്‍ എയര്‍ ആംബുലന്‍സിന്റെ ധനശേഖരണാര്‍ഥം പ്രസിദ്ധീകരിക്കുന്ന അടുത്ത വര്‍ഷത്തേ കലണ്ടറിനു വേണ്ടിയാണ് ഇവര്‍ നഗ്നരാകാന്‍ തീരുമാനിച്ചത്.

19 വയസുമുതല്‍ 50 വയസുവരെയുള്ള 14 സ്ത്രീകള്‍ കലണ്ടറിലെ വിവിധ പേജുകളില്‍ പല പോസുകളിലായി നഗ്നരായി പ്രത്യക്ഷപ്പെടുന്നു. പൂര്‍ണമായും നഗ്നരാണെന്ന് പറയാന്‍ പറ്റില്ലെങ്കിലും ചെറു വസ്ത്രങ്ങള്‍കൊണ്ടും വസ്തുക്കള്‍ കൊണ്ടുമെല്ലാം രഹസ്യഭാഗങ്ങള്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ചിത്രങ്ങള്‍. ഇതിന്റെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളില്‍ കൂടി പുറത്ത് വന്നപ്പോഴാണ് വിവരം പുറം ലോകംന്‍ അറിഞ്ഞത്.

എയര്‍ ആംബുലന്‍സിന് നാട്ടില്‍ ഏറെ ആവശ്യക്കാരുണ്ടെന്ന് സ്ത്രീകള്‍ പറയുന്നു. അതിനാല്‍ തങ്ങള്‍ക്കാകുന്ന തരത്തില്‍ കമ്പനിയെ സഹായിക്കുകയാണ് സ്ത്രീകളുടെ ലക്ഷ്യം. കലണ്ടറിലൂടെ ധനശേഖരണമാണ് സ്ത്രീകളുടെ ഉദ്ദേശമെന്ന് പറയുന്നു. ഈ കലണ്ടറിന്റെ ഒരു കോപ്പി വില്യത്തിന് അയച്ചുകൊടുക്കാനാണ് സ്ത്രീകളുടെ തീരുമാനം.

ജൂലി അയേഴ്‌സ് എന്ന വനിതാ ഫോട്ടോഗ്രാഫറാണ് മനോഹരങ്ങളായ ചിത്രങ്ങള്‍ പകര്‍ത്തിയത്. നഗ്നരായ സ്ത്രീകളെ തീര്‍ത്തും വ്യത്യസ്തമായ സ്ഥലങ്ങളില്‍ നിര്‍ത്തിയാണ് ജൂലി ചിത്രങ്ങള്‍ പകര്‍ത്തിയത്. പരസ്പരം അറിയുന്നവരും ഒരേ ഗ്രാമത്തിലുള്‍ലവരും ആയതിനാല്‍ സ്വന്തം നാട്ടില്‍ നിന്ന് ഇവര്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നില്ല എന്നാണ് വിവരം. അതേ സമയം ഫോട്ടോഗ്രാഫര്‍ക്ക് ചിത്രങ്ങള്‍ പുറത്തുവന്നതോടെ പലവഴിയില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. പേരെടുത്ത മോഡലുകളെക്കാള്‍ മനോഹരമാണ് ഗ്രാമത്തിലുള്ള സ്ത്രീകളുടെ ചിത്രങ്ങളെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :