ചെന്നൈ|
VISHNU.NL|
Last Modified ചൊവ്വ, 9 ഡിസംബര്‍ 2014 (13:37 IST)
ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. അഞ്ചു കോടി രൂപ വിലമതിക്കുന്ന 13 കിലോ സ്വര്‍ണ്ണമാണ് രണ്ട് സംഭവങ്ങളിലായി കസ്റ്റംസ് അധികൃതര്‍ ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തിയ റിയാസ് മുഹമ്മദ് എന്നയാളില്‍ നിന്നും ആറര കിലോയും ഉടമസ്ഥനില്ലാതെ കിടന്ന ബാഗില്‍ നിന്നും ആറര കിലോ സ്വര്‍ണ്ണവുമാണ് പിടികൂടിയത്.
ഉടമസ്ഥനില്ലാതെ കിടന്ന ബാഗ് സിഐഎസ്എഫ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. റിയാസ് മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.