കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി?

കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ നിന്നും കണ്ടെത്തിയതായി റിപ്പോർട്ട്

ചെന്നൈ| aparna shaji| Last Modified ചൊവ്വ, 26 ജൂലൈ 2016 (15:19 IST)
ചെന്നൈയിൽ നിന്നും ആൻഡമാനിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യേമസേനയുടെ എ എൻ 32 വിമാനത്തിന്റെ അവശിഷ്ടഭാഗങ്ങൾ കണ്ടെത്തിയതായി സൂചന. ഓറഞ്ച് നിറത്തിലുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്നെന്ന് റിപ്പോർട്ടുകൾ.

ലഭിച്ച വസ്തുക്കൾ എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. അവശിഷ്ടഭാഗങ്ങൾ പരിശോധിച്ച് വരികയാണ്. വിദഗ്ധമായ പരിശോധനയ്ക്ക് ശേഷമേ ലഭിച്ച വസ്തുക്കൾ എന്താണെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളു. 12 വിമാനങ്ങളും 13 കപ്പലുകളും അടങ്ങുന്ന സംഘമാണ് ബംഗാൾ ഉൾക്കടലിൽ പരിശോധന നടത്തി വരുന്നത്.

വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെയാണ് ചെന്നൈ താംബരം വ്യോമത്താവളത്തില്‍ നിന്ന് അന്തമാനിലെ പോര്‍ട്ട് ബ്ലെയറിലേക്ക് തിരിച്ച വ്യോമസേന വിമാനം കാണാതായത്. കാണാതായവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. കാലവസ്ഥയുടെ വൃതിയാനത്തിനനുസരിച്ചാണ് തെരച്ചിൽ നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :