ചെന്നൈ|
സജിത്ത്|
Last Modified ശനി, 23 ജൂലൈ 2016 (14:01 IST)
ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഇന്ത്യൻ
വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന. ബംഗാൾ ഉൾക്കടലിൽ നിന്നും 150 നോട്ടിക്കൽ മൈൽ അകലെയാണിത്. എന്നാല്‍ ഇത് വിമാനത്തിന്റേതു തന്നെയാണെന്ന കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതേസമയം,വിമാനത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ടുപേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. കോഴിക്കോട് കക്കോടി സ്വദേശി വിമല്‍, നെല്ലിക്കുന്ന് സ്വദേശി സജിവ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. അവരെ കണ്ടെത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
29 വ്യോമസേനാ ഉദ്യോഗസ്ഥരുമായാണ് ഇന്നലെ രാവിലെ വിമാനം പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായത്. ഒരു മുങ്ങിക്കപ്പൽ, പതിമൂന്ന് കപ്പലുകൾ, ഏഴു വിമാനങ്ങൾ എന്നിവയടങ്ങിയ സംഘമാണു ബംഗാൾ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നത്. വ്യോമ, നാവിക, തീരസംരക്ഷണ സേനയുടെ സംയുക്ത പങ്കാളിത്തത്തോടെയാണു രക്ഷാപ്രവർത്തനം നടക്കുന്നത്.