മോശം കാലാവസ്ഥ: വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു; ഐഎസ്ആര്‍ഒയുടെ സഹായം തേടി

രണ്ട് ദിവസം മുമ്പ് കാണാതായ വ്യോമസേന വിമാനത്തിന്റെ തിരച്ചില്‍ മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

chennai, airforce flight ചെന്നൈ, വ്യോമസേനാ വിമാനം
ചെന്നൈ| സജിത്ത്| Last Updated: ഞായര്‍, 24 ജൂലൈ 2016 (11:38 IST)
രണ്ട് ദിവസം മുമ്പ് കാണാതായ വ്യോമസേന വിമാനത്തിന്റെ തിരച്ചില്‍ മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതുവരെയായിട്ടും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നതു രക്ഷാപ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്.

അതേസമയം, വിമാനം കാണാതായി രണ്ടുദിവസമായിട്ടും ഒരു വിവരവും ലഭിക്കാത്തതിനാല്‍ ഐഎസ്ആര്‍ഒയുടെ ഭൂതല നിരീക്ഷണ ഉപഗ്രഹത്തിന്റെയും സഹായം തേടിയിട്ടുണ്ട്. ഭൂതലനീരീക്ഷണ ഉപഗ്രഹമായ റിസാറ്റ് ഉപയോഗിച്ച് വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ തുടരും.

രക്ഷാപ്രവർത്തനത്തിനു നേരിട്ടു മേൽനോട്ടം വഹിക്കാനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ ബംഗാൾ ഉൾക്കടലിൽ രക്ഷാപ്രവർത്തനം നടക്കുന്ന ഭാഗത്തു രണ്ടു മണിക്കൂറോളം ആകാശ നിരീക്ഷണം നടത്തി. താംബരം വ്യോമതാവളത്തിലെത്തിയ പരീക്കർ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.

വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും രണ്ട് വിമാനം വീതവും നാവികസേനയുടെ നാല് വിമാനങ്ങളുമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തിയിരുന്നത്. തിരച്ചില്‍ നടത്തിവന്ന എട്ട് വിമാനങ്ങള്‍ കപ്പലിലേക്ക് മടങ്ങി. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ തിരച്ചില്‍ പുന:രാരംഭിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :