ചെന്നൈ|
jibin|
Last Modified ഞായര്‍, 29 ജൂണ്‍ 2014 (11:06 IST)
ചെന്നൈയില്‍ നിര്‍മ്മാണത്തിലിരുന്ന പതിനൊന്നു നില കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. അന്‍പതോളം പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്ക്കിടയി കുടുങ്ങിയതായാണ് സംശയിക്കുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നു വീണത്.
ഗിണ്ടി- പൂനമല്ലി ഹൈവേയി നഗരഹൃദയത്തി നിന്ന് പതിനാറു കിലോമീറ്റര്‍ മാറിയുള്ള മൗലിവാക്കത്ത് രണ്ട് പന്ത്രണ്ട് നില കെട്ടിടമാണ് തകര്‍ന്നു വീണത്. കനത്ത മഴയില്‍ ഗതാഗതം താറുമാറായി. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും വൈദ്യുതിബന്ധം നിലയ്ക്കുകയും ചെയ്തു.
രണ്ടു കെട്ടിടങ്ങളിലുമായി നൂറിലേറെ തൊഴിലാളികളും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. നിലവാരം കുറഞ്ഞ സാമഗ്രികള്‍ കൊണ്ടാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാ കെട്ടിട നിര്‍മ്മാണത്തിനു കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും പറയുന്നു.