Sumeesh|
Last Modified തിങ്കള്‍, 30 ജൂലൈ 2018 (17:33 IST)
ഡൽഹി: ചേലാകർമം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇത് സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും സുപ്രീം കോടതി പറഞ്ഞു. ചേലാകർമ്മം നിരോധിക്കണം എന്ന നിലപാടാണ് കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ സ്വീകരിച്ചത്.
ദാവൂദി ബോറ സമുദായത്തില്‍ നടന്നുവരുന്ന പെൺകുട്ടികളിലെ ചേലാകർമം നിരോധിക്കണം എന്നാവശ്യപ്പെട്ട് അഡ്വ സുനിത തിവാരി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. ഈ ആചാരത്തെ കുറിച്ച് ഖുർആനിൽ പരാമർശമില്ലെന്നും. വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്ലാതെയാണ് ഇത് നടപ്പാക്കുന്നത് എന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.