കൈ കൊണ്ട് തിരിച്ച് തുറക്കണം, ഓട്ടോമാറ്റിക്ക് അല്ല; മുല്ലപ്പെരിയാര്‍ സ്പില്‍വേ തുറക്കേണ്ടത് ഇങ്ങനെ

രേണുക വേണു| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (08:49 IST)

ഓട്ടോമാറ്റിക്ക് ആയി തുറക്കാന്‍ പറ്റുന്നതല്ല മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍. ആദ്യ ഷട്ടര്‍ രാവിലെ 7.29 നാണ് തുറന്നത്. കൈ കൊണ്ട് യന്ത്രം തിരിച്ചുവേണം ഓരോ സ്പില്‍വേ ഷട്ടറുകളും തുറക്കാന്‍. എന്നാല്‍, ഇടുക്കി അടക്കമുള്ള കേരളത്തിലെ മറ്റ് അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഓട്ടോമാറ്റിക്ക് ആയി തുറക്കാന്‍ സാധിക്കും. മുല്ലപ്പെരിയാറില്‍ അങ്ങനെയൊരു സംവിധാനം ഇല്ല.

2018 ലെ മഹാപ്രളയത്തിനു ശേഷമാണ് വീണ്ടും മുല്ലപ്പെരിയാര്‍ ഡാം തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. രണ്ട് ഷട്ടറുകളാണ് നിലവില്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും.
നിലവിലെ ജലനിരപ്പ് 138.40 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മന്ത്രിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :