വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം തട്ടി: നടന്‍ ആര്യക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി യുവതി

ശ്രീനു എസ്| Last Modified ശനി, 20 ഫെബ്രുവരി 2021 (13:18 IST)
നടന്‍ ആര്യക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി കത്തെഴുതി യുവതി. വിവാഹ വാഗ്ദാനം നല്‍കി 80ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ജര്‍മന്‍കാരിയായ യുവതിയുടെ പരാതി. ചെന്നൈയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദ്ജ നവരത്‌നരാജയാണ് പരാതിക്കാരി. അഭിനേത്രിയായ സയേഷയെയാണ് ആര്യ വിവാഹം ചെയ്തത്.

കൊവിഡിനെ തുടര്‍ന്ന് സിനിമകള്‍ കുറഞ്ഞെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞാണ് ആര്യ പണം വാങ്ങിയതെന്ന് യുവതി പറയുന്നു. തന്നെ വിവാഹം ചെയ്യാമെന്ന് ആര്യ പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു. ഇതേക്കുറിച്ച് നേരത്തെ പരാതി നല്‍കിയെങ്കിലും നീതിലഭിച്ചില്ലെന്നും ഇതാണ് അവസാനപ്രതീക്ഷയെന്നും യുവതി പറയുന്നു. അന്വേഷണത്തിന് ബന്ധപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :