വിദേശയാത്രകളിലും രാഹുലിനെയും, സോണിയയെയും പ്രിയങ്കയെയും എസ്‌പിജി അനുഗമിക്കണം; സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍

എന്നാല്‍ അതീവ സുരക്ഷ വേണ്ടതിനാല്‍ എസ്പിജിയെ പിന്‍വലിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്.

തുമ്പി എബ്രഹാം| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (10:44 IST)
സോണിയാഗാന്ധിയും, രാഹുലും, പ്രിയങ്കയും ഉള്‍പ്പെടുന്ന നെഹ്‌റു കുടുംബത്തിന് നല്‍കി വന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. എസ്പിജി സുരക്ഷയിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ‍. സ്വകാര്യത പരിഗണിച്ച് വിദേശ യാത്രകളില്‍ നെഹ്‌റു കുടുംബം എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. എന്നാല്‍ അതീവ സുരക്ഷ വേണ്ടതിനാല്‍ എസ്പിജിയെ പിന്‍വലിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്.

ഇവര്‍ വിദേശയാത്രകളില്‍ എവിടെയെല്ലാം സന്ദര്‍ശനം നടത്തുന്നു, ആരൊക്കെയായി കൂടിക്കാഴ്ച നടത്തുന്നു, എന്ന് തുടങ്ങി ഓരോ മിനിറ്റിലും വിവരങ്ങള്‍ പുതുക്കി നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നത്.നിലവില്‍ പ്രധാനമന്ത്രി , സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷയുള്ളത്. രാഹുലിന്റെ വിദേശയാത്ര വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :