ഇന്ദിര വധം ആഘോഷിച്ചു, കാനഡയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം

അഭിറാം മനോഹർ| Last Modified വെള്ളി, 9 ജൂണ്‍ 2023 (08:56 IST)
കാനഡയില്‍ ഇന്ദിരാഗാന്ധിയുടെ വധം ആഘോഷിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വോട്ടിന് വേണ്ടി വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും തുടര്‍ച്ചയായി ഇടം നല്‍കുന്നത് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ദോഷം ചെയ്യുമെന്ന് ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി.

ഖലിസ്ഥാന്‍ അനുകൂലികളാണ് കാനഡയില്‍ ഇന്ദിരാഗാന്ധി വധത്തിന്റെ ഫ്‌ളോട്ട് അവതരിപ്പിച്ചത്. സംഭവത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് കോണ്‍ഗ്രസ് ജയശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു.മോദി സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ഭരണത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മെളനത്തിലായിരുന്നു ജയ് ശങ്കറിന്റെ പ്രതികരണം. സംഭവത്തില്‍ കാനഡയിലെ പ്രധാനമന്ത്രി ഹൗസ് ഓഫ് കോമണ്‍സില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും ജയ് ശങ്കര്‍ പറഞ്ഞു. സംഭവത്തെ കാനഡയുടെ ഇന്ത്യയിലെ സ്ഥാനപതി കാമറോണ്‍ മക്കെയ് അപലപിച്ചു. വിദ്വേഷത്തിനും കലാപത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാനഡയില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :