പോസ്റ്റ് ഓഫീസ് നിക്ഷേപം,കേന്ദ്രം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 31 മെയ് 2023 (19:42 IST)
ജനപ്രിയ നിക്ഷേപമാര്‍ഗമായ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി കേന്ദ്രം. ഇനിമുതല്‍ 10 ലക്ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങളുടെ സ്രോതസ്സ് കാണിക്കേണ്ടതായി വരും. എല്ലാത്തരം നിക്ഷേപങ്ങള്‍ക്കും കെവൈസി നിബന്ധനകളും കര്‍ശനമാക്കിയിട്ടുണ്ട്.

നിക്ഷേപകരെ ലോ റിസ്‌ക്,മീഡിയം റിസ്‌ക്,ഹൈ റിസ്‌ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാകും നിയന്ത്രണങ്ങള്‍. 50,000 രൂപ വരെയാണ് ലോ റിസ്‌ക്. 50,000 മുതല്‍ 10 ലക്ഷം നിക്ഷേപിക്കുന്നവരാണ് മീഡിയം റിസ്‌കിലുള്ളത്. 10 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപങ്ങളുള്ളവരെയാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്.

ഹൈ റിസ്‌ക് വിഭാഗക്കാര്‍ 2 വര്‍ഷം കൂടുമ്പോള്‍ കെവൈസി പുതുക്കണം. മീഡിയം റിസ്‌കില്‍ ഇത് അഞ്ച് കൊല്ലവും ലോ റിസ്‌കിന് ഇത് 7 വര്‍ഷവുമാണ്. ഉയര്‍ന്ന തുക നിക്ഷേപിക്കുന്നവര്‍ക്ക് പണം ലഭിച്ച വഴി കൃത്യമായി കാണിച്ചാല്‍ മാത്രമെ ഇനി നിക്ഷേപം നടത്താന്‍ സാധിക്കു. സ്രോതസ്സ് കാണിക്കാനായി ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍, 3 വര്‍ഷത്തെ ആദായ നികുതി രേഖകള്‍,വില്പന രേഖകള്‍,പിന്തുടര്‍ച്ചാവകാശ രേഖകള്‍ എന്നിവ സ്രോതസ്സ് കാണിക്കാനായി ഉപയോഗിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :