സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ഫലം കണ്ടു; അലങ്കാരമത്സ്യ വില്‍പ്പനയ്ക്കുമേലുള്ള നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചു

അലങ്കാരമത്സ്യ വില്‍പ്പനയ്ക്കുമേലുള്ള നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചു

ornamental fish , central govt , അലങ്കാരമത്സ്യങ്ങള്‍ , വില്പന , കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി| സജിത്ത്| Last Modified ഞായര്‍, 3 ഡിസം‌ബര്‍ 2017 (10:25 IST)
അലങ്കാരമത്സ്യങ്ങളുടെ വിപണനം, പ്രദര്‍ശനം, വളര്‍ത്തല്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു നിയന്ത്രണം പിന്‍വലിച്ചു. സംസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പ് മൂലമാണ് കേന്ദ്രത്തിന്റെ ഈ നടപടി. ഇക്കാര്യം സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണിലായിരുന്നു അലങ്കാരമത്സ്യങ്ങളുടെ വിപണനം, പ്രദര്‍ശനം, വളര്‍ത്തല്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. മീനുകളെ സ്ഫടിക പാത്രങ്ങളില്‍ സൂക്ഷിക്കുന്നതിനും വില്ക്കുന്നതിനും പ്രദര്‍ശനമേളകളില്‍ ഇവയെ കൊണ്ടുവരുന്നതിനുമാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :