ന്യൂഡല്‍ഹി|
Aiswarya|
Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (08:43 IST)
ചരിത്രത്തില്‍ ആദ്യമായി 100 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപക നേതാവുമായ എംജിആറിന്റെയും പ്രശസ്ത ഗായിക ഡോഎംഎസ് സുബ്ബലക്ഷ്മിയുടെയും സ്മരണാര്‍ത്ഥം നാണയം പുറത്തിറക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് ധനമന്ത്രാലയം പുറത്ത് വിട്ടു. ഇരുവരുടെയും സ്മരണാര്‍ത്ഥം അഞ്ച്, പത്ത്
രൂപ നാണയങ്ങളും പുറത്തിറക്കും. നാണയത്തിന്റെ ഒരുവശത്ത് നടുക്കായി അശോകസ്തംഭവും താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും.
ഇതേവശത്ത് ദേവനാഗിരി ലിപിയിലും മറുവശത്ത് ഇംഗ്ലീഷിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയിരിക്കും. രൂപയുടെ ചിഹ്നവും ഇതിലുണ്ടാകും.രണ്ട് തരത്തിലുള്ള നാണയങ്ങളാണ് മന്ത്രാലയം പുറത്തിറക്കുന്നത്.
ഇതിലൊന്നില്‍ സുബ്ബലക്ഷ്മിയുടെയും മറ്റൊന്നില്‍ എം.ജി.ആറിന്റെയും ചിത്രവുമുണ്ടാകും.