സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കുമിടയിൽ കൊവിഡ് പടരുന്നു, ആശങ്ക

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 മെയ് 2021 (12:42 IST)
സംസ്ഥാനത്ത് പോലീസുകാർക്കും ഡോക്‌ടർമാർ ഉൾപ്പടെ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പടരുന്നു. നിലവിൽ 1280 പോലീസുകാരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. നിരത്തുകളിലിറങ്ങി കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവരിൽ നിന്ന് സ്റ്റേഷനിലുള്ളവരിലേക്കും രോഗം പടരുന്നതിനെ ആശങ്കയോടെയാണ് പോലീസ് ഡിപ്പാർട്ട്മെന്റ് കാണുന്നത്.

അതേസമയം കഴിഞ്ഞ ഒന്നര ആഴ്‌ച്ചയായി 1071 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇത് നിലവിൽ ജോലിയിലുള്ളവരുടെ ജോലിഭാരം ഉയർത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും പോലീസുകാരും കോവിഡ് മുന്നണിപ്രവർത്തകരെന്ന നിലയിൽ രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്. ഇവർക്ക് രോഗം ഗുരുതരമാകുന്നില്ലെങ്കിലും ഇവരിൽ നിന്ന് വീട്ടിലെ മറ്റംഗങ്ങളിലേക്ക് രോഗം പടരാനുള്ള സാഹചര്യം അധികമാണെന്നതാണ് ഭീതി വർധിപ്പിക്കുന്നത്.

അതേസമയം കൂടുതൽ രോഗബാധിതരാകുന്നതോടെ മാനസികവും ശാരീരികവുമായി തളരുന്ന അവസ്ഥയിലാണ് ആരോഗ്യപ്രവർത്തകരെന്ന് കെ.ജി.എം.ഒ.എ സർക്കാരിനെ അറിയിച്ചു.ആരോഗ്യപ്രവർത്തകരുടെ എണ്ണം അടിയന്തരമായി ഉയർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് ഇവർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :