കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത ആറുശതമാനം വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (17:25 IST)
കേന്ദ്രസര്‍ക്കാര്‍ ആറുശതമാനം വര്‍ദ്ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്തയാണ് ആറു ശതമാനം വര്‍ദ്ധിപ്പിച്ചത്. ബുധനാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ ആയിരുന്നു തീരുമാനം.

വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ അടിസ്ഥാനശമ്പളത്തിന്റെ 113 ശതമാനത്തില്‍ നിന്ന് ക്ഷാമബത്ത
119 ശതമാനമായി ഉയരും. മുന്‍കാല പ്രാബല്യത്തോടെ ജൂലൈ ഒന്ന് മുതല്‍ വര്‍ധന നിലവില്‍ വരും.

ഏതായാലും ക്ഷാമബത്ത വര്‍ദ്ധന ഒരു കോടിയിലേറെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും
ഉപകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :