ഇന്ത്യന്‍ മുസ്ലീങ്ങളെ ഇസ്ലാമിക് സ്റ്റേറ്റ് ചാക്കിലാക്കുന്നു, ആശങ്കയോടെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (12:47 IST)
രാജ്യത്തെ മുസ്ലീം യുവാക്കള്‍ക്കിടയില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗം ദേശീയ തലത്തിൽ നടത്തിയ സർവെയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ജമ്മു കശ്മീർ, അസം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യന്‍ വര്‍ധിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.

വളരെ ചെറിയ അളവിൽ മുസ്‌ലിമുകളിൽ ഐഎസിന്റെ സ്വാധീനമുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഐഎസിന്റെ നയങ്ങളെ പിന്തുണയ്ക്കുന്നതിനും നിരന്തരമായി പിന്തുടരുന്നതിനും യുവാക്കൾ തയാറാകുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് സാമൂഹിക മാധ്യമങ്ങളിൽ കൂടി നടത്തുന്ന പ്രചരണങ്ങളെ ഇന്ത്യൻ യുവത്വവും പിന്തുണയ്ക്കുന്നുവെന്നത് സർക്കാർ പ്രധാന്യത്തോടെയാണെടുത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ആവശ്യത്തിനു മുൻകരുതലുകളെടുത്തിട്ടുണ്ട്.

ഇന്റർനെറ്റിലൂടെ ഐഎസിനെ പിന്തുണയ്ക്കുന്നവർ കൂടുതലുമുള്ളത് ഐടി നഗരങ്ങളായി ബെഗളൂരുവിലും ഹൈദരാബാദിലുമാണ്. സാമൂഹിക മാധ്യമങ്ങളിൽ ഐഎസിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന നഗരങ്ങളിൽ ഒന്ന് മുംബൈയാണ്. ഐഎസിനെ പിന്തുണയ്ക്കുന്ന ഏകമെട്രോപൊളീറ്റൻ നഗരവും മുംബൈയാണ്. ഇന്ത്യയിൽ മുസ്‌ലിമുകൾ അധികമായുള്ള ശ്രീനഗറിലാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കൂടുതൽ. ഗുവാഹത്തി, പൂനെയിലെ ചിഞ്ച്‌വാധ്, ഹൗറ, കൺപൂരിനു സമീപമുള്ള ഉന്നാവോ എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :