ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 5 ജൂലൈ 2016 (08:04 IST)
കേന്ദ്രമന്ത്രിസഭ ഇന്ന് പുന:സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മന്ത്രിമാര്‍ക്കും കാബിനറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്കുമാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.
വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഈ സംസ്ഥാനങ്ങള്‍ക്ക് പുനസംഘടനയില്‍ പ്രാതിനിധ്യം നല്കിയേക്കും. പുതുതായി ഒമ്പതു പുതുമുഖങ്ങളെങ്കിലും പുനസംഘടനയില്‍ മന്ത്രിസഭയില്‍ അംഗങ്ങളായെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി ജെ പി പ്രസിഡന്‍റ് അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരാണ് പ്രധാനമായും മന്ത്രിസഭ
പുനസംഘടന എങ്ങനെയായിരിക്കണം എന്ന് പ്രധാനമായും ചര്‍ച്ച ചെയ്തത്.
മന്ത്രിമാരാക്കാന്‍ ഉദ്ദേശിക്കുന്നവരുമായി അമിത് ഷാ ബി ജെ പി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.