ശ്രീനഗർ|
സജിത്ത്|
Last Updated:
ശനി, 29 ഒക്‌ടോബര്‍ 2016 (09:59 IST)
ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർലംഘിച്ചു. ആർഎസ്പുര, കത്തുവ, ഹിരനഗർ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചത്. കത്തുവയിൽ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചാണ് രാവിലെ 7.20ന് ആക്രമണം നടന്നത്. എല്ലാ സ്ഥലങ്ങളിലും
ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതായി ബിഎസ്എഫ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിർത്തിയിലെ ഇന്ത്യൻ ഗ്രാമങ്ങൾ ലക്ഷ്യമാക്കിയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണത്തിൽ ആറു വയസ്സുകാരനടക്കം നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. അതേസമയം ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടതിനു ശേഷമുണ്ടായ തിരിച്ചടിയിൽ 15 പാക്ക് സൈനികർ കൊല്ലപ്പെട്ടെന്ന് ബിഎസ്എഫ് അറിയിച്ചു.