ചിദംബരത്തിന്റെയും മകന്റെയും വീടുകളിൽ സിബിഐ റെയ്ഡ്

ചിദംബരത്തിന്റെയും മകന്റെയും വീടുകളിൽ സിബിഐ റെയ്ഡ്

P Chidambaram , CBI  , chennai , BJP , Congress , സിബിഐ റെയ്ഡ് , മീഡിയ കമ്പനി , കോൺഗ്രസ് , ചിദംബരത്തിന്റെ വീട്ടില്‍ റെയ്‌ഡ് , കാർത്തി ചിദംബരം
ചെന്നൈ| jibin| Last Modified ചൊവ്വ, 16 മെയ് 2017 (09:40 IST)
മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വീടുകളിൽ സിബിഐ റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് ചെന്നൈയിലെ നുംങ്കംപാക്കത്തുള്ള വസതിയുള്‍പ്പെടയുള്ള 14 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്.

2008ൽ മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപത്തിനു കാർത്തിയുടെ കമ്പനി സഹായം നൽകിയതായി ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തമിഴ്നാടിന് പുറത്തും റെയ്ഡുകൾ നടന്നതായി റിപ്പോർട്ടുണ്ട്.


ചിദംബരത്തെ അപകീർത്തിപ്പെടുത്തുന്നതിനാണ് റെ‍യ്ഡ് നടത്തുന്നതെന്ന് കോൺഗ്രസ് വക്താവ് ടോം വടക്കൻ ആരോപിച്ചു. കാർത്തി ചിദംബരത്തിന് വിദേശത്തടക്കം വൻ അനധികൃത സമ്പാദ്യം ഉണ്ടെന്ന ആരോപണവുമായി നേരത്തേ കോൺഗ്രസ് നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :