ചെന്നൈ|
aparna shaji|
Last Modified തിങ്കള്‍, 8 മെയ് 2017 (09:26 IST)
ചെന്നൈ വടപളനിയിൽ തീപിടുത്തം. വടപളനിയിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികാൾ ഉൾപ്പെടെ നാലുപേർ മരിച്ചു. മീനാക്ഷി(60), സെല്‍വി(30), ശാലിനി)10), സഞ്ജയ്(4) എന്നിവരാണ് മരണപ്പെട്ടത്.
അഗ്നിശമന വിഭാഗം ഏറെ പണിപ്പെട്ട് ഏഴ് പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ 4.45 ഓടെയാണ് സൗത്ത് പെരുമാള്‍ സ്ട്രീറ്റിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധയുണ്ടായത്. മരിച്ചവരുടെ ദേഹത്ത് പൊള്ളലേറ്റ പാടില്ല. ഇവർ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.
കില്‍പോക് ആശുപത്രിയില്‍ അഞ്ച് പേര്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.