IPL 10: ധോണിയും പുലിക്കുട്ടികളും ഒന്നിക്കുമോ ?; അവേശത്തോടെ ആരാധകര്‍ - പക്ഷേ അവര്‍ കളിക്കില്ല

ധോണിയും പുലിക്കുട്ടികളും ഒന്നിക്കുമോ ?; അവേശത്തോടെ ആരാധകര്‍ - ഇവരുടെ ഭാവി ത്രിശങ്കുവില്‍!

 IPL 10 , MS dhoni , team india , Gujarat and pune team , Rajiv sukla , chennai super kings , 11th Edition Of The IPL , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , രാജസ്ഥാന്‍ റോയല്‍സ് , ഐപിഎല്‍ , എം എസ് ധോണി , വിരാട് കോഹ്‌ലി
മുംബൈ| jibin| Last Updated: തിങ്കള്‍, 8 മെയ് 2017 (16:10 IST)
ഐപിഎല്‍ പതിനൊന്നാം സീസണില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും അടുത്ത സീസണില്‍ തിരിച്ചെത്തുമെന്ന് ഏറെക്കുറെ വ്യക്തമായതോടെയാണ് ആരാധകര്‍ ആവേശത്തിലായത്.

അതേസമയം, പതിനൊന്നാം സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സും ഗുജറാത്ത് ലയണ്‍സും ഉണ്ടാകില്ലെന്ന് ഐപിഎല്‍ മേധാവി രാജീവ് ശുക്ല വ്യക്തമാക്കി. ഇവര്‍ക്ക് അടുത്ത സീസണില്‍ കളിക്കാനുള്ള കരാര്‍ നീട്ടി നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂനെയുടെയും ഗുജറാത്തിന്റെയും കരാര്‍ നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നു. രണ്ട് വര്‍ഷക്കാലം മാത്രമാണ് അവര്‍ക്ക് കളിക്കാനുള്ള അനുമതിയുള്ളത്. അടുത്ത സീസണില്‍ പത്ത് ടീമുകള്‍ കളിക്കണമെന്നുണ്ടെങ്കില്‍ പുതിയ ലേലം ആവശ്യമായി വരും. അപ്പോള്‍ ഗുജറാത്തിനും പൂനെയ്‌ക്കും ഈ രീതിയില്‍ തുടരാന്‍ സാധിക്കില്ലെന്നും ശുക്ല വ്യക്തമാക്കി.

ഈ പ്രാവശ്യത്തോടെ പത്ത് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ മുഴുവന്‍ താരങ്ങളെയും ലേലത്തില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെങ്കിലും അവരെ നിലനിര്‍ത്തുന്ന കാര്യം പരിഗണിക്കും. പൂനെയും ഗുജറാത്തും തുടരണോ എന്നതില്‍ അടുത്ത ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിക്കുമെന്നും ശുക്ല പറഞ്ഞു.

അതേസമയം, ചെന്നൈയുടെ തിരിച്ചുവരവില്‍ ആവേശത്തിലാണ് ആരാധകര്‍. തങ്ങളുടെ നായകനായി ധോണി തന്നെ തിരിച്ചുവരണമെന്ന ആവശ്യത്തിലാണ് ചെന്നൈ ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :