കര്‍ണാടകയില്‍ കലാപം, അക്രമികള്‍ക്ക് നേരെ വെടിവയ്പ്പ്; നിരോധനാജ്ഞ നീട്ടി, ബസുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

കര്‍ണാടക കത്തുന്നു, പൊലീസ് വെടിവയ്പ്പ്

Karnataka, Cauvery, Banglore, Kaveri, Chennai, Ramya, Woodlands, Jayalalitha, Sidda Ramaiyya, കര്‍ണാടക, ബാംഗ്ലൂര്‍, ബംഗളൂരു, കാവേരി, ചെന്നൈ, രമ്യ, അക്രമം, വുഡ്‌ലാന്‍ഡ്സ്, സിദ്ധരാമയ്യ, ജയലളിത
ബംഗളൂരു| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (20:29 IST)
കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടകയില്‍ കലാപതുല്യമായ അന്തരീക്ഷം. അക്രമികളെ തുരത്താന്‍ പൊലീസ് വെടിയുതിര്‍ത്തതില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ബംഗളൂരുവില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. ഓണത്തിന് നാട്ടിലേക്ക് വരാനാവാതെ അനേകായിരം മലയാളികള്‍ ബാംഗ്ലൂരില്‍ കുടുങ്ങിക്കിടക്കുകയാണ്.

നൂറുകണക്കിന് ബസുകളാണ് കര്‍ണാടകയില്‍ അഗ്നിക്കിരയാക്കിയത്. കെ പി എന്‍ ട്രാവല്‍‌സിന്‍റെ മാത്രം അറുപതോളം ബസുകള്‍ തീവച്ച് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈയില്‍ കന്നഡ സ്വദേശികളുടെ ഹോട്ടലിനെതിരെ ആക്രമണമുണ്ടായി. ബംഗളൂരുവില്‍ തമിഴ് വിദ്യാര്‍ഥി മര്‍ദ്ദനത്തിനിരയായി.

ബംഗളൂരുവില്‍ തമിഴ് വിദ്യാര്‍ഥി മര്‍ദ്ദനത്തിനിരയായതില്‍ തമിഴ്നാട്ടിലാകെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നുണ്ട്. കന്നഡ ഹോട്ടലുകള്‍ വ്യാപകമായി ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച അതിരാവിലെ 15ഓളം വരുന്ന അക്രമി സംഘം ചെന്നൈ ഡോ. രാധാകൃഷ്ണന്‍ ശാലയിലെ ന്യൂ വുഡ്‌ലാന്‍ഡ്സ് ഹോട്ടലിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു.

കര്‍ണാടകയില്‍ തമിഴര്‍ മര്‍ദ്ദനത്തിനിരയായാല്‍ തമിഴ്നാട്ടില്‍ കര്‍ണാടകക്കാരും ആക്രമിക്കപ്പെടുമെന്ന് ചെന്നൈയില്‍ പോസ്റ്ററുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

തമിഴ്നാടിനെതിരെ കാവേരി പ്രശ്നത്തില്‍ പ്രതികരിച്ച കന്നട നടി രമ്യയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നാരോപിച്ചായിരുന്നു തമിഴ്നാട്ടുകാരനായ വിദ്യാര്‍ഥി ബംഗളൂരുവില്‍ ആക്രമിക്കപ്പെട്ടത്. കര്‍ണാടകയില്‍ നിന്നെത്തിയ ബസുകള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് അക്രമികള്‍ അടിച്ചുതകര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :