തമിഴ്നാട്ടില്‍ വ്യാപക അക്രമം; ബസുകള്‍ കത്തിച്ചു

ചെന്നൈ| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (17:14 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപക അക്രമം. ചെന്നൈ അമ്പത്തൂരില്‍ എഐഡി‌എംകെ പ്രവര്‍ത്തകര്‍ ബസ് കത്തിച്ചു. ആവഡിയില്‍ നാല് ബസുകള്‍ കത്തിച്ചു. 
 
കാഞ്ചീപുരത്തും ഒരു ബസ് കത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. കരുണാനിധിയുടെ വസതിക്ക് മുമ്പില്‍ എഐഎഡിഎംകെ പ്രവര്ത്തകരും ഡി എം കെ പ്രവര്‍ത്തകരും ഏറ്റുമുട്ടി. ചെന്നൈയില്‍ വഴിയാത്രക്കാരിയ്ക്ക് പരുക്കേറ്റു. കോവില്‍പ്പെട്ടിയിലും ബസ് കത്തിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. പുതുക്കോട്ടയില്‍ എഐഎഡിഎംകെ പ്രവര്‍ത്തരും ഡി‌എംകെ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോയമ്പത്തൂരിലെ പല്ലടത്തും ചെന്നൈയിലെ ജയലളിതയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ആത്മഹത്യാശ്രമം നടത്തി.
 
കാന്ചീപുരത്ത് ബസ് കത്തിച്ച സംഭവത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. മധുരയില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തി. കേരളത്തില്‍ നിന്ന്‌ കോയമ്പത്തൂര്‍, നാഗര്‍കോവില്‍ മേഖലകളിലേക്കുള്ള ബസ് സര്‍വീസും നിര്‍ത്തിവച്ചിരിക്കുകയാണ്‌. ബാംഗ്ലൂരില്‍ നിന്നുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചു. 
 
തമിഴ്നാട്ടില്‍ പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. എഗ്മൂര്‍ കോടതിക്ക് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എഐഡി‌എംകെയുടെ ശക്തികേന്ദ്രങ്ങളില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
 
ഇതിനിടെ കേസില്‍ ഹര്‍ജിക്കാ‍രനായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ വീടിനുനേരെ കല്ലേറുണ്ടായി. ഇതിനിടെ ഡി‌എം‌കെ പ്രവര്‍ത്തകര്‍ വിധിയറിഞ്ഞ് ആഹ്ലാദപ്രകടനം നടത്തി. മധുരയില്‍ കാര്‍ തകര്‍ത്തു. റോഡില്‍ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നു. ദിണ്ടിഗലിലും കോയമ്പത്തൂരിലും കടകള്‍ അടച്ചു. കര്‍ണാടക-തമിഴ്നാട് ബസ്‌ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. എഐഡിഎംകെ സ്വാധീന മേഖലകളില്‍ വൈദ്യുതി- കേബിള്‍ ടിവി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചിരിക്കുകയാണ്. ശ്രീരംഗത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
ജയലളിതയുടെ വിധിപ്രസ്താവന വാര്‍ത്ത‍ ജനങ്ങളില്‍ എത്തുന്നത് തടസപ്പെടുത്തുകയാണ് ലക്‌ഷ്യം. വിധിയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന സൂചനയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :