ഇംഫാൽ|
jibin|
Last Modified ഞായര്‍, 21 ഡിസംബര്‍ 2014 (15:14 IST)
മണിപ്പൂരിലെ ഇംഫാലിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. അന്യ സംസ്ഥാന തൊഴിലാളികളായ ശിവ് യാദവ്, ലാലന്‍, കുസും പണ്ഡിറ്റ് എന്നിവരാണ് മരിച്ചത്. നാല് പേർക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ഇംഫാലിലെ റീജിയണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. ഇംഫാലിലെ ഖുയാതോങ് മേഖലയിലെ ചന്തയിലാണ് സ്ഫോടനം നടന്നത്.
പുലര്‍ച്ചെ ആറു മണിക്ക് മാര്‍ക്കറ്റ് സമുച്ചയത്തിന് സമീപത്തുള്ള വഴിയരികിൽ സ്ഥാപിച്ചിരുന്ന ഐഇഡി ബോംബാണ് പൊട്ടിത്തെറിച്ചത്. തൊഴിലാളികളായ ശിവ് യാദവ്(35), ലാലന്‍(35), കുസും പണ്ഡിറ്റ്(60) എന്നിവരാണ് മരിച്ചത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പുലര്‍ച്ചെ ആയതിനാലും ഞായറാഴ്ച് ആയതിനാലും ചന്തയില്‍ തിരക്ക് കുറവായിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മണിപ്പൂര്‍.
സ്ഫോടനത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധികൃതരും പൊലീസും കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.