ആസമില്‍ ബോഡോ തീവ്രവാദി ആക്രമണത്തില്‍ 55 മരണം

ഗ്വാഹത്തി| Last Updated: ബുധന്‍, 24 ഡിസം‌ബര്‍ 2014 (11:11 IST)
ആസാമില്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍
മരണം 55 ആയി. ചൊവ്വാഴ്ച് വൈകിട്ടാണ് ആക്രമണം നടന്നത്.കൊക്രജാര്‍ ജില്ലയിലും സോണിത്പ്പൂരിലുമായി അഞ്ചിടത്ത് ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സോനിത്പൂര്‍ ജില്ലയിലെ ബിശ്വനാഥ് പ്രദേശത്ത്
30 ഉം ധേകിയാജൂലി പ്രദേശത്ത് നിന്ന് ആറ് പേരും തീവ്രവാദികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.ഇതുകൂടാതെ കൊക്രജാര്‍ ജില്ലയിലെ പക്കീരിഗുരി പ്രദേശത്ത് തീവ്രവാദികളുടെ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ കൊല്ലപ്പെട്ടു.മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന നടപടി ശക്തമാക്കിയതിനെത്തുടര്‍ന്നാണ് ആക്രമണമെന്നാണ് കരുതപ്പെടുന്നത്. ആക്രമണത്തെ
പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. സോനിത്പൂരിലും കോഖ്രാജറിലും നിരപരാധികളെ കൊന്നൊടുക്കിവര്‍ ഭീരുക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് അസം സന്ദര്‍ശിക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :