ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (15:54 IST)
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നു. അധികാരപരിധിക്കു പുറത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആണ് നിര്‍ത്തലാക്കുന്നത്.
യു ജി സിയുമായി ചര്‍ച്ചയ്ക്ക് ന്യൂഡല്‍ഹിയില്‍ എത്തിയ ആക്ടിംഗ് വൈസ് ചാന്‍സലര്‍ ഖാദര്‍ മങ്ങാട് വിദൂര വിദ്യഭ്യാസ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്ന വിവരം അറിയിക്കുകയായിരുന്നു.
നിലവില്‍ അഞ്ചു ജില്ലകളാണ് വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴില്‍ വരുന്നത്. അതിനു പുറത്തുള്ള കേന്ദ്രങ്ങള്‍ എല്ലാം നിര്‍ത്തലാക്കും. സര്‍വ്വകലാശാല വിദൂര പഠന വിഭാഗത്തിന്റെ അംഗീകാരം നേരത്തെ, യു ജി സി റദ്ദാക്കിയിരുന്നു.
അധികാരപരിധിക്ക് പുറത്ത് കേന്ദ്രങ്ങള്‍ ആരംഭിച്ചതിനാല്‍ 2015 - 16 അധ്യയന വര്‍ഷത്തേക്ക് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനം നടത്തരുതെന്ന് നിര്‍ദ്ദേശിച്ചായിരുന്നു അംഗീകാരം പിന്‍വലിച്ചത്.