ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (15:40 IST)
ഡല്‍ഹിയില്‍ പതിനൊന്നാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ രണ്ടുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ
നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നൗഷാദ്, മുഹമ്മദ് എന്നിവരെയാണ് പിടികൂടിയത്.
രാവിലെ വീട്ടില്‍ നിന്ന് നടക്കാനിറങ്ങിയ പെണ്‍ക്കുട്ടിയെ ഇവര്‍
തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. മകള്‍ സാധാരണ വീട്ടില്‍ തിരിച്ചു എത്താറുള്ള സമയത്ത്
എത്താതിരുന്നപ്പോള്‍ അയല്‍ക്കാരുമായി ചേര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍ക്കുട്ടി നടക്കാനിറങ്ങിയ വഴിയിലുള്ള പ്രതികളിലൊരാളുടെ വാടക കെട്ടിടത്തില്‍ നിന്നാണ്
നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തിയത്. രോക്ഷാകുലരായ നാട്ടുകാര്‍ പ്രതികളെ
പ്രതികളെ മര്‍ദ്ദിച്ചതിനു ശേഷമാണ് പോലീസിനു കൈമാറിയത്.