ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (14:18 IST)
പ്രളയം വിഴുങ്ങിയ കാശ്മീരില്‍ വെള്ളം താഴ്ന്നു തുടങ്ങി. സൈന്യവും
രക്ഷാപ്രവര്‍ത്തകരും 2,26,000 പേരെ ഇതിനകം രക്ഷപ്പെടുത്തി. അതേസമയം സംസ്ഥാനം കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
പലയിടത്തും കുടുങ്ങിക്കിടക്കുന്നവരെ സൈന്യം രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. എങ്ങും ശുദ്ധജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഭക്ഷണവും ആവശ്യമായ മരുന്നുകളുമാണ് അടിയന്തരമായി സൈന്യം എത്തിച്ചു നല്‍കാന്‍ ശ്രമിക്കുന്നത്. വെള്ളം താഴ്ന്നു തുടങ്ങിയെങ്കിലും വെള്ളത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ അഴുകിയ ശരീരങ്ങള്‍ ഒഴുകി നടക്കുകയാണ്. ആയിരക്കണക്കിന് വളര്‍ത്തു മൃഗങ്ങളാണ് വെള്ളപ്പൊക്കത്തില്‍ ചത്തത്. ഇതാണ് പ്രധാനമായും പകര്‍ച്ചവ്യാധിക്ക് കാരണമായി തീരുന്നതെന്ന് ഡൊക്ടര്‍മാര്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കുടിവെള്ളവും വൈദ്യുതിയും എത്തിക്കാന്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
നാടും നഗരവും പ്രധാന ഓഫീസ് കെട്ടിടങ്ങളുമെല്ലാം ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. റോഡ്, റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുമില്ല. 40,000 കമ്പിളികള്‍ പ്രളയബാധിത മേകലകളില്‍ എത്തിച്ചു. 1572 ടെന്‍റുകളും ഒരുക്കിയിട്ടുണ്ട്. സായുധസേനയുടെ മെഡിക്കല്‍ വിഭാഗത്തിലെ 80 സംഘം പ്രദേശങ്ങളില്‍ ക്യാമ്പ്‌ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നാല് സൈനിക ആശുപത്രികളും തുറന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.