ന്യുഡല്‍ഹി|
jibin|
Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (12:22 IST)
സിപിഐയുടെ നേതൃയോഗങ്ങള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. നാലുദിവസത്തെ നേതൃയോഗങ്ങളില്‍ ഇന്ന്
ദേശീയ നിര്‍വാഹക യോഗമാണ് നടക്കുന്നത്.
അതേസമയം അച്ചടക്ക നടപടി നേരിട്ട സി ദിവാകരന്‍ നേതൃയോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദിവാകരന്റെ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന്
സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. ദിവാകരന്‍ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനായി ലീവിന് അപേക്ഷിക്കുമെന്ന കാര്യം അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
നാലു ദിവസത്തെ സമ്മേളനത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയും പാര്‍ട്ടി സമ്മേളനങ്ങളുടെ സമയക്രമവും നേതൃയോഗം പ്രധാനമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം തന്നെ തിരുവനന്തപുരം സീറ്റ് വിഷയത്തില്‍ നേതാക്കള്‍ക്കെതിരായ അച്ചടക്കനടപടിയും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാനാണ് സാധ്യത.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.