കാമുകിക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തി: ബിസ്കറ്റ് രാജാവിന്റെ മകന്‍ അറസ്റ്റില്‍

കാണ്‍പൂര്‍| Last Modified വ്യാഴം, 31 ജൂലൈ 2014 (12:02 IST)
കാമുകിയെ സ്വന്തമാക്കാന്‍ വേണ്ടി
ഭാര്യയെ കൊലപ്പെടുത്തിയ ബിസ്‌കറ്റ്‌ രാജാവിന്റെ മകന്‍ അറസ്‌റ്റില്‍. പാര്‍ലെ-ജി ബിസ്‌കറ്റ്‌ കമ്പനി ഉടമയും യുപിയിലെ ശതകോടീശ്വരന്‍മാരില്‍ ഒരാളുമായ ഓം പ്രകാശ്‌ ദാസാനിയുടെ മകന്‍ പിയുഷ്‌ ദാസാനിയാണ്‌ അറസ്‌റ്റിലായത്‌. കാമുകി മനീഷ, ഡ്രൈവര്‍ അവ്‌ധേഷ്‌, സഹായി രേണു എന്നിവരും അറസ്റ്റിലായി

ഞായറാഴ്‌ച രാത്രിയാണ്‌ പിയൂഷിന്റെ ഭാര്യ ജ്യോതി ദാസാനി (27) അതിദാരുണമായി കൊലചെയ്യപ്പെട്ടത്‌. താനും ഭാര്യയും കൂടി ഡിന്നറിനു പോയി മടങ്ങുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന വണ്ടു പേര്‍ ഭാര്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ്‌ പിയൂഷ്‌ പോലീസിന്‌ നല്‍കിയ മൊഴി. എന്നാല്‍, ഇവര്‍ ഡിന്നറിനു പോയ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് തോന്നിയ സംശയങ്ങളാണ്‌ പിയൂഷിനെ കുടുക്കിയത്.

കാണ്‍പൂര്‍ ഐജി അശുതോഷ്‌ പാണ്ഡെയുടെ നേതൃത്വത്തിലുളള സംഘം തെളിവു സഹിതം ചോദ്യം ചെയ്‌തപ്പോള്‍ പീയൂഷ്‌ കുറ്റം സമ്മതിച്ചു. കാമുകി മനീഷയുടെ ഡ്രൈവര്‍ അവ്‌ധേഷ്‌, അയാളുടെ സഹായി രേണു കണോജിയ എന്നിവരെയാണ്‌ ഭാര്യയെ കൊല്ലാന്‍ ഏര്‍പ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു.

ഡിന്നറിനിടെ അവ്‌ധേശിനെയും സഹായി രേണുവിനെയും ജ്യോതിക്ക്‌ പരിചയപ്പെടുത്തി. ഇതിന് ശേഷം നാലു പേരും കാറില്‍ കയറി. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അവ്‌ധേശ്‌ ജ്യോതിയെ വലിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു. ഇരുവര്‍ക്കും കൊലപ്പെടുത്തുന്നതിന് 50,000 രൂപ പ്രതിഫലവും നല്‍കി. മനീഷയെ കൂടാതെ മറ്റ് പല സ്ത്രീകളുമായി പിയൂഷിന് ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :