ജസ്പൂര്‍|
VISHNU|
Last Modified വെള്ളി, 18 ജൂലൈ 2014 (17:13 IST)
ഫോണ്‍ വിളി ഒരു പൊല്ലാപ്പാകുമെന്ന് പാവം കൌമാര കാമുകന്‍ അറിഞ്ഞിരുന്നില്ല്. ഒടുക്ക, കാമുകി കാമുകനേ തേടി എത്തിയപ്പൊള്‍ ഞെട്ടിയത് കാമുകന്‍ മാത്രമല്ല വീട്ടുകാരുകൂടിയാണ്. കാരണം കാമുകി പെണ്‍കുട്ടിയായിരുന്നില്ല, പെണ്‍വേഷം കെട്ടിയ ആണായിരുന്നു. ഒടുക്കം തന്റെ ‘പ്രണയിനി‘യൊഴിവാക്കാന്‍ കാമുകന് പൊലീസിനെ വിളിക്കേണ്ടി വന്നു.
ചത്തീസ്ഗഢിലെ ജസ്പൂരിലാണ് കൌതുകകരമായ പ്രണയ നാടകം അരങ്ങേറിയത്. 17 വയസുകാരനും പ്ലസ് ടൂ വിദ്യാര്‍ത്ഥിയുമായ
കിഷോര്‍ കൂട്ടുകാരന്‍ നല്‍കിയ നമ്പറിലൂടെ വിളിച്ചപ്പൊഴാണ് നേഹ എന്ന പെണ്‍കുട്ടീയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് നിരന്തര ഫൊണ്വിളികളിലേക്കും അവിടെനിന്ന് പ്രണയത്തിലേക്കും വളര്‍ന്നു.
ഒടുവില്‍ നേഹയെ വിവാഹം കഴിക്കുമെന്ന് കിഷോര്‍ വാക്ക് കൊടുക്കുകയും ചെയ്തു. ഇതോടെ നേഹ തന്റെ വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനുമൊന്നിച്ച് ജീവിക്കുന്നതിനായി കിഷോറിന്റെ വീട്ടിലെത്തി. കിഷോറിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി സ്വന്തം മുഖം എപ്പോഴും മറക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കിഷോര്‍ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് നേഹയെ കാറില്‍ വീട്ടില്‍ കൊണ്ടുവിടാന്‍ നോക്കിയെങ്കിലും വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാന്‍ നേഹ തയ്യാറായില്ല. ഇതോടെ കിഷോര്‍ പൊലീസ് സഹായം തേടി.
പൊലീസ് ചൊദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. നേഹ സ്ത്രീവേഷം ധരിച്ച ഒരു പുരുഷനായിരുന്നു. ഇതറിഞ്ഞ കിഷോര്‍ വീണ്ടും ഞെട്ടിപ്പോയി. ഇയാള്‍ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് സംശയിക്കുന്നു.പോലീസ് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.