ശ്രീനഗര്‍|
JOYS JOY|
Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2015 (17:38 IST)
കശ്‌മീരിലെ ഉധംപുരില്‍ മൂന്നു പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. പത്തുദിവസം മുമ്പ് ഉണ്ടായ അക്രമത്തില്‍ പരുക്കേറ്റ സഹീദാണ് മരിച്ചത്. ഒക്‌ടോബര്‍ ഒമ്പതിനായിരുന്നു സഹീദിന് പരുക്കേറ്റത്.
ഉധംപുരിലുണ്ടായ പെട്രോള്‍ ബോംബ് ആക്രമത്തില്‍ ആയിരുന്നു സഹീദിന് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലെ ആശുപത്രിയില്‍ ഇയാള്‍
മരിച്ചതിനെ തുടര്‍ന്ന് കശ്മീരിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പെട്രോള്‍ ബോംബ് ആക്രമണത്തില്‍ 74 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്നായിരുന്നു സഹീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കാന്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് ആഹ്വാനം ചെയ്തു.