കേന്ദ്ര ബജറ്റ്: വില കുറയുന്നത് ഈ സാധനങ്ങള്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 ജൂലൈ 2024 (15:47 IST)
മൊബൈല്‍ പിസിഡിഎ, മൊബൈല്‍ ചാര്‍ജുകള്‍ എന്നിവയ്ക്കുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 15% ആയി കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്റെ 6.4 ശതമാനമായും കുറയ്ക്കും. ലെതര്‍ ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, മത്സ്യങ്ങള്‍ക്കുള്ള തീറ്റ എന്നിവയുടെ വില കുറയും.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണമിടപാടിന് നികുതിയുണ്ടാകില്ല. എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെയും ദീര്‍ഘകാല മൂലധന നേട്ടത്തിന് 12.5% നികുതി നിരക്ക് ഈടാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി നികുതി 6 ശതമാനമാക്കി കുറയ്ക്കാന്‍ നിര്‍മല സീതാരാമനെ പ്രേരിപ്പിച്ചത് സ്വര്‍ണക്കടത്ത് കൂടുന്നതാണ്. ഇറക്കുമതി തീരുവയും സെസും ഉള്‍പ്പെടെ 15 ശതമാനമാണ് സ്വര്‍ണത്തിന്റെ നികുതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :