സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 23 ജൂലൈ 2024 (15:32 IST)
നിര്‍മലാ സീതാരാമന്‍ ഇന്നവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചു. ഇത് കടത്തുകാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ സ്വര്‍ണം കടത്താനുള്ള താല്‍പര്യം കുറയും. കടത്തുന്ന സ്വര്‍ണം രാജ്യദ്രോഹ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നവെന്ന കണ്ടെത്തലുകള്‍ക്ക് ചുവടുപിടിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം. അടിസ്ഥാന ഇറക്കുമതി നികുതി 6 ശതമാനമാക്കിയാണ് കുറച്ചിട്ടുള്ളത്.
ഒരുകിലോ സ്വര്‍ണം കടത്തികൊണ്ടുവരുമ്പോള്‍ 9 ലക്ഷത്തിലധികം രൂപയാണ് കടത്തുകാര്‍ക്ക് കിട്ടിയിരുന്നത്. ഇത്തരത്തില്‍ വലിയ ലാഭമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കുചേരുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. സ്വര്‍ണത്തിന്റെ വില കുറയുന്നതോടൊപ്പം മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടെയും വില കുറയുമെന്ന് ബജറ്റില്‍ പറയുന്നു.