Union Budget 2024: നായിഡുവിനെയും നിതീഷിനെയും സുഖിപ്പിച്ച് കേന്ദ്ര ബജറ്റ്, ആന്ധ്രയ്ക്ക് 15,000 കോടി, ബിഹാറിന് 26,000 കോടിയുടെ വമ്പൻ പാക്കേജ്

Union Budget 2024
അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ജൂലൈ 2024 (12:58 IST)
Union Budget 2024
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ വമ്പന്‍ പദ്ധതികള്‍. ധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റില്‍ ബിഹാര്‍,ആന്ധ്ര,ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളാണ് പ്രഖ്യാപിച്ചത്. ബിഹാര്‍,ജാര്‍ഖണ്ഡ്,പശ്ചിമ ബംഗാള്‍,ഒഡീഷ,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്കായ്യി പൂര്‍വോദയ പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചു.

അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപനത്തിലുണ്ട്. പുതിയ വിമാനത്താവളങ്ങള്‍,മെഡിക്കല്‍ കോളേജുകള്‍,കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. കൂടാതെ 26,000 കോടി രൂപയുടെ ദേശീയ പാത വികസനവും സംസ്ഥാനത്ത് നടത്തും. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി രൂപയും ബിഹാറിന് അനുവദിച്ചു. 2 ക്ഷേത്ര ഇടനാഴി പദ്ധതികളും ബിഹാറില്‍ നടക്കും.കൂടാതെ നളന്ദ സര്‍വകലാശാലയുടെ വികസനത്തിനും പരിഗണന നല്‍കും.പട്ന- പൂര്‍ണിയ, ബക്സര്‍- ബദല്‍പുര്‍, ബോധ്ഗയ- വൈശാലി എന്നീ മൂന്ന് എക്സ്പ്രസ് വേകളും ബിഹാറില്‍ പ്രഖ്യാപിച്ചു.

അതേസമയം എന്‍ഡിഎ സര്‍ക്കാരിന്റെ മറ്റൊരു മുഖ്യസഖ്യകക്ഷിയായ പിഡിപി ഭരിക്കുന്ന ആന്ധ്രാപ്രദേശില്‍ നഗരവികസനത്തിനായി 15,000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചു. ഹൈദരബാദ്-ബെംഗളൂരു വ്യവസായ ഇടനാഴി, വിശാഖപട്ടണം വ്യവസായ ഇടനാഴി തുടങ്ങിയവയില്‍ വമ്പന്‍ പദ്ധതികളും ബജറ്റിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :