സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 22 നവംബര്‍ 2024 (14:02 IST)
ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് എട്ടര ലക്ഷം പുതിയ വരിക്കാരെ. തുടര്‍ച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്കും അവരുടെ വരിക്കാരെ നഷ്ടപ്പെടുന്നത് തുടരുകയാണ്. സെപ്റ്റംബര്‍ മാസത്തില്‍ ജിയോയ്ക്ക് നഷ്ടമായത് 79.3 ലക്ഷം വരിക്കാരെയാണ്. ജിയോയുടെ ചരിത്രത്തില്‍ ഒരു മാസം കൊണ്ട് ഇത്രയധികം ഉപഭോക്താക്കള്‍ കൊഴിഞ്ഞുപോകുന്നത് ആദ്യമായാണ്. അതേസമയം സെപ്റ്റംബര്‍ മാസത്തില്‍ ഭാരതീയ ടെല്ലിന് 14.3 ലക്ഷം വരിക്കാരനെ നഷ്ടപ്പെട്ടു.
ജൂലൈ മാസത്തില്‍ ജിയോയും എയര്‍ടെലും കോള്‍, ഇന്റര്‍നെറ്റ് റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിഎസ്എന്‍എല്‍ലേക്ക് വരിക്കാരുടെ ഒഴുക്ക് തുടര്‍ന്നത്. ജിയോയ്ക്ക് വരിക്കാരെ നഷ്ടമായ സെപ്റ്റംബര്‍ മാസത്തില്‍ ബിഎസ്എന്‍എല്‍ന് ലഭിച്ചത് 8.5 ലക്ഷം പുതിയ വരിക്കാരെയാണ്.