അഭിറാം മനോഹർ|
Last Modified വെള്ളി, 9 ഓഗസ്റ്റ് 2024 (19:08 IST)
1000 രൂപയില്‍ താഴെ വില വരുന്ന ഫോണുകളുടെ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോഭാരത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 2024ലെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ കണക്ക് പ്രകാരം സെഗ്മന്റിലെ 50 ശതമാനം വിപണി വിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്.
ഒരു വര്‍ഷം മുന്‍പ് അവതരിപ്പിച്ച ജിയോ ഭാരത് ഫോണിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ സാധിച്ചതായി കമ്പനി പറയുന്നു. യുപിഐ,ജിയോസിനിമ,ജിയോ ടിവി തുടങ്ങിയ വിവിധ സേവനങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ ഫോണിലൂടെ സാധിച്ചു. സ്മാര്‍ട്ട് ഫോണിന് സമാനമായ സൗകര്യങ്ങള്‍ മാത്രമല്ല ഗുണനിലവാരത്തിലുള്ള ചെലവ് കുറഞ്ഞ ഡാറ്റ ഉപഭോക്താക്കള്‍ക്ക് നല്‍കാനും തങ്ങള്‍ക്കായതായി റിലയന്‍സ് വ്യക്തമാക്കി. രാജ്യത്തെ ഡിജിറ്റല്‍ അസമത്യം ഇല്ലാതെയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.