രാജ്യത്തെ 100 ഗ്രാമങ്ങളില്‍ വൈഫൈ ഒരുക്കാന്‍ ബി‌എസ്‌എന്‍‌എല്ലും ഫേസ്ബുക്കും കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Updated: ശനി, 31 ഒക്‌ടോബര്‍ 2015 (19:34 IST)
ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന്റെ ഭാഗമായി 100 ഇടങ്ങളില്‍ ബിഎസ്എന്‍എല്‍ വൈ ഫൈ സംവിധാനം ഒരുക്കുന്നു.
ഫേസ്ബുക്കിന്റെ സഹകരനത്തൊടെയാണ് സംവിധാനം ഏര്‍പ്പെടുത്തുക. ആദ്യത്തെ അര മണിക്കൂര്‍ ഉപയോഗം സൗജന്യമായിരിക്കും.

ഒരേ സമയം 2000 പേര്‍ക്ക് വൈ ഫൈ ഉപയോഗിക്കാനാകും.എന്നാല്‍ വൈ ഫൈ നല്‍കേണ്ട സ്ഥലങ്ങള്‍ ഫേസ് ബുക്കാണ് തിരഞ്ഞെടുക്കുക. ഡിസംബര്‍ 31 ഓടെ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. അഞ്ച് ലക്ഷം രൂപയാണ് ഓരോയിടത്തും പദ്ധതിക്കായി പ്രതിവര്‍ഷം ചെലവഴിക്കുക.

പദ്ധതിക്കായി അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രതിവര്‍ഷം അഞ്ച് കോടി രൂപ ഫേസ് ബുക്ക് ബിഎസ്എന്‍എലിന് നല്‍കും. സാങ്കേതിക സൗകര്യമൊരുക്കാന്‍ ക്വാഡ് സെന്‍, ട്രിമാക്‌സ് തുടങ്ങിയ ഐടി സ്ഥാപനങ്ങളുടെ സഹകരണവുമുണ്ടെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :